കളമശേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം


 കൊച്ചി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ സന്ദർശനത്തിനോടനുബന്ധിച്ച് കളമശേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഗതാഗത നിയന്ത്രണം. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചിയിലെത്തിയത്. രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പോയ അദ്ദേഹം പത്ത് മണി കഴിയുന്നതോടെയാണ് കളമശേരിയിലേക്കെത്തുന്നത്. തിങ്കളാഴ്ച രാവിലെ കളമശേരിയിൽ തിരിച്ചെത്തുന്ന ഉപരാഷ്ട്രപതി 10:55 നു നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തും. ഉച്ചകഴിഞ്ഞ് 12:35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

Comments