ഇരുനില കെട്ടിടം നാട്ടുകാർക്കു ഭീതിയുണ്ടാക്കുന്നു


 കളമശേരി ∙ സൗത്ത് കളമശേരി റെയിൽവേ പാളത്തിനു സമീപം ജീർണിച്ച ഇരുനില കെട്ടിടം നാട്ടുകാർക്കു ഭീതിയുണ്ടാക്കുന്നു. ഏതു സമയത്തും നിലംപൊത്താവുന്ന വിധത്തിലാണു വർഷങ്ങളോളം പഴക്കമുള്ള കെട്ടിടം. ഇവിടെ അതിഥിത്തൊഴിലാളികളടക്കം അൻപതോളം പേർ തിങ്ങിപ്പാർക്കുന്ന കെട്ടിടമാണ്. ട്രെയിൻ പോകുമ്പോൾ കെട്ടിടം കുലുങ്ങുന്നതായും നാട്ടുകാർ പരാതിപ്പെട്ടു ജീർണിച്ച കെട്ടിടം പൊളിച്ചുകളയണമെന്നും ഇവിടെ താമസിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നു പൊതുപ്രവർത്തകർ പറയുന്നു. അറ്റകുറ്റപ്പണിയൊന്നും നടത്താനാവാത്ത വിധം ജീർണിച്ച അവസ്ഥയിലാണു കെട്ടിടം. നഗരസഭയും പൊലീസും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത പുലർത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

കളമശേരി ∙ സൗത്ത് കളമശേരി റെയിൽവേ പാളത്തിനു സമീപം ജീർണിച്ച ഇരുനില കെട്ടിടം നാട്ടുകാർക്കു ഭീതിയുണ്ടാക്...

Read more at: https://www.manoramaonline.com/district-news/ernakulam/2025/07/06/kalamassery-dilapidated-building.html

Comments