കൊലപാതകം നടത്തിയത് വിവസ്ത്രനായി, ... Read more at: https://www.manoramaonline.com/district-news/ernakulam/2024/11/26/kalamassery-murder-meticulous-planning.html


 കളമശേരി∙ ജെയ്സിയെ കൊലപ്പെടുത്താൻ ഗിരീഷ് ബാബുവും ഖദീജയും നടത്തിയതു വൻ ആസൂത്രണവും ഗൂഢാലോചനയും. കൊലയ്ക്കു രണ്ടു മാസം മുൻപു തന്നെ ഇരുവരും ആസൂത്രണം ആരംഭിച്ചിരുന്നു. ശ്രമം പാളിപ്പോകാതിരിക്കാൻ ഗിരീഷ് ബാബു കൊലയ്ക്കു രണ്ടാഴ്ച മുൻപേ ഡ്രസ് റിഹേഴ്സൽ നടത്തിയതായും പൊലീസ് കണ്ടെത്തി. കൊല നടത്തിയ ശേഷം തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഗിരീഷ് ബാബു എടുത്തു. വിരലടയാളം വീട്ടിലെങ്ങും പതിയാതിരിക്കാൻ മുൻകരുതൽ എടുത്ത ഗീരീഷ് ബാബു ജെയ്സിയെ വിവസ്ത്രയാക്കിയ ശേഷം സ്വയം വിവസ്ത്രനായാണു കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

Comments